ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥി പി. വിഘ്നേഷ്(19) ആണ് മരിച്ചത്.
മാർച്ച് നാലിന് തഞ്ചാവൂരിൽ വച്ചായിരുന്നു അപകടം. വിജയ്യുടെ വാഹനത്തെ പിന്തുടരുന്നതിനിടെതിരുച്ചിറപ്പള്ളി-തഞ്ചാവൂർ ദേശീയ പാതയിൽ സെങ്കിപ്പെട്ടിയിൽവച്ചായിരുന്നു അപകടം.
സംഭവത്തിൽ രണ്ട് വനിതകൾ ഉൾപ്പടെ ആറു പേർക്കാണ് പരിക്കേറ്റത്. വിഘ്നേഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉടൻതന്നെ വിഘ്നേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.